Connect with us

Kerala

കൊണ്ടോട്ടിയിൽ വർണം തീർത്ത് ബുഖാരി മീലാദ് റാലി

ദഫ്, അറബന, സ്കൗട്ട്, ഫ്ലവർ ഷോ, സ്റ്റിക്ക് പരേഡ്, സ്കെയ്റ്റേഴ്സ് റൈഡ് തുടങ്ങിയ ആവിഷ്കാരങ്ങളും പാരമ്പര്യ ഇസലാമിക തനത് സംസ്കാരങ്ങളെ അടയാളപ്പെടുത്തുന്ന മാലപ്പാട്ടുകളും അറബിക് നശീദകളും റാലിക്ക് മിഴിവേകി

Published

|

Last Updated

കൊണ്ടോട്ടി | തിരുവസന്തം 1500 എന്ന പ്രമേയത്തിൽ നടക്കുന്ന മിസ്കമ്പസ് മീലാദ് ക്യാമ്പയിനിൻ്റെ ഭാഗമായി കൊണ്ടോട്ടിയിൽ നടത്തിയ ബുഖാരി മീലാദ് റാലിക്ക് പ്രൗഢ സമാപ്തി. ബുഖാരി സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തിയ റാലി രാവിലെ ഒമ്പതിന് ഓമാനൂർ ശുഹദാ മഖാം സിയാറത്തോടെ പ്രയാണമാരംഭിച്ച് കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിസരത്ത് സമാപിച്ചു.
കൊണ്ടോട്ടി ഇസ്‌ലാമിക് സർവീസ് ട്രസ്റ്റ് ഭാരവാഹികൾ, ബുഖാരി ദഅ്‌വ കോളേജ്, ഇംഗ്ലീഷ് മീഡിയം സ്കൂൾ, ബി കെയർ എക്സ് റസിഡൻഷ്യൽ സ്കൂൾ, തഹ്ഫീളുൽ ഖുർആൻ കോളേജ് വിദ്യാർഥികൾ, രക്ഷിതാക്കൾ, കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പ്രവർത്തകരുൾപ്പെടെ ആയിരത്തിലേറെ പേർ റാലിയിൽ അണിനിരന്നു. ദഫ്, അറബന, സ്കൗട്ട്, ഫ്ലവർ ഷോ, സ്റ്റിക്ക് പരേഡ്, സ്കെയ്റ്റേഴ്സ് റൈഡ് തുടങ്ങിയ ആവിഷ്കാരങ്ങളും പാരമ്പര്യ ഇസലാമിക തനത് സംസ്കാരങ്ങളെ അടയാളപ്പെടുത്തുന്ന മാലപ്പാട്ടുകളും അറബിക് നശീദകളും റാലിക്ക് മിഴിവേകി.
കൊണ്ടോട്ടി നഗരത്തിന്റെ വിവിധ ഭാഗങ്ങൾ സ്പർശിച്ച റാലിയിൽ ബുഖാരി സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറി അബൂഹനീഫൽ ഫൈസി തെന്നല, മിഖ്ദാദ് ബാഖവി ചുങ്കത്തറ, ഖാലിദ് അഹ്സനി ഫറോക്ക്, ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ അബ്ദുന്നാസർ സി കെ, അബ്ദുൽ ഹകീം ഹാജി, ശംസുദ്ദീൻ ഹാജി, രായിൻകുട്ടി ഹാജി, നൗശാദലി മേലങ്ങാടി, കുഞ്ഞാൻ ഹാജി ഒളവട്ടൂർ, ശൈഖ് അബ്ദുല്ല, ബശീർ ഹാജി നെടിയിരുപ്പ്, അബ്ദുൽ അസീസ് സഖാഫി മൂത്തേടം, അബ്ദുൽ മലിക് അഹ്സനി മേൽമുറി, അബ്ദുറഷീദ് ബുഖാരി, സാജുദ്ദീൻ സഖാഫി ഒന്നാംമൈൽ, അബ്ദുറസാഖ് ഹാളിലി, അഹ്‍മദ് കബീർ ബുഖാരി ചിറയിൽ, ഫാഇസ് ബുഖാരി എക്കാപറമ്പ് സംബന്ധിച്ചു.
മിസ്കമ്പസ് ക്യാമ്പയിനിൻ്റെ കീഴിൽ വ്യത്യസ്ത പദ്ധതികളാണ് ബുഖാരി സ്ഥാപനങ്ങളിൽ ആവിഷ്കരിക്കുന്നത്. ഡോ. മുഹമ്മദ് ഫാറൂഖ് ബുഖാരിയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് വേണ്ടി പ്രവാചക പ്രയാണത്തിന്റെ ദൃശ്യാവിഷ്കാരം ഹിജ്റ എക്സ്പെഡിഷൻ, മീലാദ് ഉപ ചാപ്റ്ററുകൾ, ഹയാത്തുൽ ഹുബ്ബ്, ബുർദ പ്രഭാഷണം, സ്നേഹഭാഷണം, പുസ്തക സംവാദം, ഇവൻ്റ് ക്രിയേഷൻ, ഫിൽ കവാകിബി കൽബുദൂർ, നൂറെ മുജസ്സം, സൗതുൽ ഹുബ്ബ്, വ്ലോഗ്, പഠന ക്യാമ്പ്, പുസ്തക പ്രകാശനം, അക്കാദമിക് കോൺഫറൻസ്, സീക്കിംഗ് സുന്ന, ഫാമിലി മീറ്റ് എന്നിവ സംഘടിപ്പിക്കും.

Latest