Connect with us

International

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

Published

|

Last Updated

ലണ്ടന്‍ | ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. അധികാരമേറ്റ് 45ാം ദിവസമാണ് രാജി. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ സ്ഥാനവും അവര്‍ രാജിവെച്ചിട്ടുണ്ട്.

ജനാഭിലാഷത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നും പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും വരെ പദവിയില്‍ തുടരുമെന്നും ലിസ് ട്രസ് അറിയിച്ചു. പുതിയ പ്രധാന മന്ത്രി ഒരാഴ്ചക്കകം ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു. പ്രഖ്യാപിത നയങ്ങളില്‍ നിന്ന് ലിസ് ട്രസ് വ്യതിചലിച്ചതായി ആരോപിച്ച് മന്ത്രിസഭയുടെ രാജിക്കായി പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടു വരുന്നതിനിടെയാണ് പദവിയില്‍ നിന്ന് ഒഴിവാകാന്‍ ലിസ് ട്രസ് നിശ്ചയിച്ചത്.

യുകെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സമയം പ്രധാനമന്ത്രിയായ ആളാകും ലിസ് ട്രസ്. ഇതിന് മുമ്പ് 1827ല്‍ ജോര്‍ജ് കാനിംഗ് 119 ദിവസം പ്രധാനമന്ത്രിയായിരുന്നതാണ് ഏറ്റവും കുറഞ്ഞ അധികാരകാലം.

അഞ്ച് ദിവസം മുമ്പാണ് യു കെ ധനമന്ത്രി ക്വാസി കാര്‍ട്ടെങ് രാജിവെച്ചത്. ഔദ്യോഗിക രേഖ കൈകാര്യം ചെയ്തതില്‍ വീഴ്ച വന്നെന്ന ആക്ഷേപത്തെ തുടര്‍ന്ന് ഇന്നലെ ഹോം സെക്രട്ടറി സുവെല്ല ബ്രെവര്‍മാനും രാജിവെച്ചൊഴിഞ്ഞു. ബ്രിട്ടനില്‍ നാണയപ്പെരുപ്പം കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest