Kerala
ദിവസവും ബോംബുകള്‍ വീഴുന്നതും ഇനി വീഴാന്‍ പോകുന്നതും കോണ്‍ഗ്രസ്സില്‍: എം വി ഗോവിന്ദന്‍
വി ഡി സതീശന് മറുപടി

ഇടുക്കി |സി പി എമ്മിനെതിരെ കേരളം ഞെട്ടിപ്പോകുന്ന വാര്‍ത്ത ഉടന്‍ വരുന്നുണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശത്തിന് മറുപടിയുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്ലാ ദിവസവും ബോംബുകള്‍ വീഴുന്നതും ഇനി വീഴാന്‍ പോകുന്നതും കോണ്‍ഗ്രസ്സിലും യു ഡി എഫിലുമാണെന്ന് ഗോവിന്ദന്‍ ഇടുക്കിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സതീശന്റെ വാക്കുകളോട് സി പി എമ്മിന് ഭയമില്ല. സി പി എമ്മിനെതിരെ എന്ത് ആരോപണം വന്നാലും അഭിമുഖീകരിക്കാന്‍ പ്രയാസമില്ല. കൃത്യമായ നിലപാട് സ്വീകരിച്ചാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ സ്ഥാനം രാജിവെക്കണമെന്നാണ് കെ പി സി സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആദ്യം പറഞ്ഞത്. പക്ഷേ, താന്‍ രാജിവെച്ചാല്‍ പല ആളുകളുടെയും കഥകള്‍ പുറത്തുപറയുമെന്ന രാഹുലിന്റെ ഭീഷണിയില്‍ അവര്‍ നിലപാട് മാറ്റി. വി ഡി സതീശനും ഷാഫി പറമ്പിലും ഉള്‍പ്പെടുന്ന ത്രിമൂര്‍ത്തികളാണ് പുതിയ നിലപാടിന് പിന്നിലെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.