Connect with us

National

ഭീമ കൊറേഗാവ് കേസ്: വെർനൺ ഗോൺസാൽവസിനും അരുൺ ഫെരേരക്കും ജാമ്യം

2018ൽ ഭീമ കൊറേഗാവിൽ നടന്ന അക്രമങ്ങളിൽ പങ്കുണ്ടെന്നും നിരോധിത മാവോയിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് ഇവരുൾപ്പെടെ 16 മനുഷ്യാവകാശ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

ന്യൂഡൽഹി | ഭീമ കൊറേഗാവ് കേസിലെ പ്രതികളായ വെർനൺ ഗോൺസാൽവസിനും അരുൺ ഫെരേരക്കും സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സുധാംശു ദൂലിയ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. 2021ൽ ബോംബെ ഹൈകോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇവർ സുപ്രീംകോടതിയെ സമീപിച്ചത്.

2018ൽ ഭീമ കൊറേഗാവിൽ നടന്ന അക്രമങ്ങളിൽ പങ്കുണ്ടെന്നും നിരോധിത മാവോയിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് ഇവരുൾപ്പെടെ 16 മനുഷ്യാവകാശ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് യുഎപിഎ ചുമത്തി ജയിലിലടച്ചു. അഞ്ച് വർഷത്തിലേറെയായി ഇരുവരും തടവിലാണെന്നത് പരിഗണിച്ചാണ് കോടതി ജാമ്യം നൽകിയത്.

വിചാരണക്കോടതിയുടെ അനുവാദമില്ലാതെ മഹാരാഷ്ട്ര വിട്ടുപോകരുത്, പാസ്പോർട്ട് എൻ.ഐ.എക്ക് കൈമാറണം, ഒരു മൊബൈൽ കണക്ഷൻ മാത്രം ഉപയോഗിക്കണം, മൊബൈൽ ലൊക്കേഷൻ എൻ.ഐ.എക്ക് എപ്പോഴും പരിശോധിക്കാൻ സാധിക്കണം, ആഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നിവയാണ് ജാമ്യ നിബന്ധനകൾ.

2018 ൽ ഭീമാ കൊറെഗാവ് യുദ്ധത്തിന്‍റെ 200ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങൾക്ക് പിന്നിൽ ഗൂഢാലോനയുണ്ടെന്ന് ആരോപിച്ചാണ് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരെയടക്കം മഹാരാഷ്ട്ര പൊലീസ് ജയിലിലടച്ചത്.

Latest