Kerala
ഓഹരി വിപണിയില്‍ പണം ഇറക്കി കടക്കാരനായി; പത്തനംതിട്ടയില്‍ യുവാവ് ജീവനൊടുക്കിയ നിലയില്‍
ഓഹരി വിപണിക്ക് പുറമെ ഓണ്‍ലൈന്‍ ഗെയിമുകളിലൂടെയും ടെസന് പണം നഷ്ടമായിരുന്നു

പത്തനംതിട്ട | ഓണ്‍ലൈന്‍ ഓഹരി വിപണിയില്‍ പണം നഷ്ടപ്പെട്ട് കടക്കാരനായ യുവാവ് ജീവനൊടുക്കിയ നിലയില്‍. പത്തനംതിട്ട എഴംകുളത്ത് തൊടുവക്കാട് സ്വദേശി ടെസന്‍ തോമസ് (32) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
.ഓഹരി വിപണിക്ക് പുറമെ ഓണ്‍ലൈന്‍ ഗെയിമുകളിലൂടെയും ടെസന് പണം നഷ്ടമായിരുന്നു. തുടക്കത്തില്‍ ചെറിയ രീതിയിലാണ് ഓഹരി വിപണിയില്‍ പണം ഇറക്കിയത്. പിന്നീട് വന്‍തോതില്‍ തുക നിക്ഷേപിച്ചു. എന്നാല്‍ വലിയ നഷ്ടം നേരിട്ടു. ഇതോടെ ഓണ്‍ലൈനായും പരിചയക്കാരില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. അടുത്തിടെയാണ് ടെസന്‍ വിവാഹിതനായത്.
---- facebook comment plugin here -----