Kerala
പോരാളി ഷാജി സിപിഎമ്മിലെ ഒരു പ്രധാനപ്പെട്ട നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനമാണ്; വിഡി സതീശന്‍
സര്‍ക്കാരിനെതിരെ ജനങ്ങളുടെ രൂക്ഷമായ അമര്‍ഷവും പ്രതിഷേധവുമാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത്.
എറണാകുളം | പോരാളി ഷാജിയെന്ന സോഷ്യല്‍ മീഡിയപേജ് ഒരു പ്രധാനപ്പെട്ട സിപിഎം നേതാവിന്റെ അക്കൗണ്ടാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ചെങ്കതിരും പൊന്‍കതിരും മറ്റ് രണ്ടുപേരുടേതാണെന്നും ഇവരെല്ലാം ഇപ്പോള്‍ തമ്മില്‍ തല്ലാന്‍ തുടങ്ങിയെന്നും വിഡി സതീശന്‍ പറഞ്ഞു.
നേരത്തെ ഇവര്‍ ഞങ്ങളെ ഒരുപാട് അപമാനിച്ചതാണ്.ഇപ്പോള്‍ ഇവര്‍ തമ്മില്‍ തല്ലുകയാണ്. ഞങ്ങള്‍ ഇത് നോക്കിനില്‍ക്കുകയേ ഉള്ളു,അത് അവരുടെ ആഭ്യന്തരകാര്യമാണെന്നും സതീശന്‍ പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും രണ്ടു ധ്രുവങ്ങളിലാണ്.സര്‍ക്കാരിനെതിരെ ജനങ്ങളുടെ രൂക്ഷമായ അമര്‍ഷവും പ്രതിഷേധവുമാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു.
വലിയ പൊട്ടിത്തെറി സിപിഎമ്മിലുണ്ടാകും.ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലെ സിപിഎമ്മിന് സംഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. അമിതാധികാരത്തില്‍ എന്തും ചെയ്യാമെന്ന അഹങ്കാരമാണ് സര്‍ക്കാരിനെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.