Connect with us

Kerala

കൊടുവള്ളിയില്‍ ഓടുന്ന ബസിന് നേരെ ഓട്ടോ ഡ്രൈവര്‍മാരുടെ ആക്രമണം

കൊടുവള്ളി- സി എം മഖാം റൂട്ടിലോടുന്ന ഹിറ എന്ന മിനിബസിന് നേരെയാണ് ആക്രമണമുണ്ടായത്.

Published

|

Last Updated

കൊടുവള്ളി | കോഴിക്കോട് കൊടുവള്ളിയില്‍ ഓടുന്ന ബസ് ആക്രമിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍. ഓടുന്ന ബസിന്റെ ചില്ല് പട്ടിക കൊണ്ട് അടിച്ചുതകര്‍ക്കുകയായിരുന്നു. കൊടുവള്ളി- സി എം മഖാം റൂട്ടിലോടുന്ന ഹിറ എന്ന മിനിബസിന് നേരെയാണ് ആക്രമണമുണ്ടായത്.

ഡ്രൈവർ അടക്കം മൂന്ന് പേര്‍ക്ക് പരുക്കേറ്റ്. വനിതാ യാത്രക്കാര്‍ മുന്‍സീറ്റില്‍ ഇരിക്കവെയാണ് ആക്രമണമുണ്ടായത്. ബസിന്റെ സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കുന്ദമംഗലം പോലീസ് കേസെടുത്തു.

---- facebook comment plugin here -----

Latest