Connect with us

Kerala

അതുല്യയുടെ മരണം ആത്മഹത്യ; സ്ഥിരീകരിച്ച് ഫോറന്‍സിക് റിപോര്‍ട്ട്

മരണത്തില്‍ മറ്റ് അസ്വാഭാവികതകള്‍ ഒന്നുമില്ല. ശരീരത്തില്‍ കണ്ടെത്തിയ മുറിപ്പാടുകള്‍ നേരത്തെയുള്ളതാണെന്നും റിപോര്‍ട്ട് വ്യക്തമാക്കി.

Published

|

Last Updated

അബൂദബി | ഷാര്‍ജയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് ഫോറന്‍സിക് റിപോര്‍ട്ട്. ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടെ മരണമാണ് ആത്മഹത്യയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചത്.

മരണത്തില്‍ മറ്റ് അസ്വാഭാവികതകള്‍ ഒന്നുമില്ല. ശരീരത്തില്‍ കണ്ടെത്തിയ മുറിപ്പാടുകള്‍ നേരത്തെയുള്ളതാണെന്നും റിപോര്‍ട്ട് വ്യക്തമാക്കി. കൊലപാതകമാണെന്ന സംശയമുന്നയിച്ചും പിന്നില്‍ ഭര്‍ത്താവ് സതീഷിന് പങ്കുണ്ടെന്നും ആരോപിച്ച് അതുല്യയുടെ സഹോദരി അഖില ഷാര്‍ജ പോലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതിയില്‍ ഉന്നയിച്ച കാര്യങ്ങളും ലഭിച്ച ദൃശ്യങ്ങളും ഫോണ്‍ ചാറ്റുകളുമെല്ലാം വിശദമായി പരിശോധിച്ചായിരുന്നു പോലീസ് അന്വേഷണം മുന്നോട്ട് പോയത്. ഇതിന് സമയമെടുത്തതാണ് ഫോറന്‍സിക് ഫലം വൈകാന്‍ ഇടയാക്കിയതെന്നാണ് വിവരം. ഫോറന്‍സിക് ഫലം ലഭിച്ചതിനു പിന്നാലെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. മൃതദേഹം നാളെ രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇക്കഴിഞ്ഞ 19-ന് പുലര്‍ച്ചെയാണ് അതുല്യയെ ഷാര്‍ജ റോളയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 

Latest