Kerala
അട്ടപ്പാടിയിലേക്ക് അനധികൃതമായി വന്‍ തോതില്‍ സ്‌ഫോടകവസ്തുക്കള്‍ കടത്താന്‍ ശ്രമം; മുഖ്യപ്രതി പിടിയില്‍
അരപ്പാറ സ്വദേശി നാസറിനെയാണ് മണ്ണാര്‍ക്കാട് പോലീസ് പിടികൂടിയത്.

പാലക്കാട്| അട്ടപ്പാടിയിലേക്ക് അനധികൃതമായി വന്‍ തോതില്‍ സ്‌ഫോടകവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. അരപ്പാറ സ്വദേശി നാസറിനെയാണ് മണ്ണാര്‍ക്കാട് പോലീസ് പിടികൂടിയത്. കേസില്‍ കസ്റ്റഡിയിലെടുത്ത തച്ചമ്പാറ സ്വദേശി സന്ദീപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാസറിനെ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ആഴ്ചയാണ് ആനമൂളി ചെക്ക്‌പോസ്റ്റിന് സമീപംവെച്ച് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന വന്‍ തോതിലുള്ള സ്‌ഫോടകവസ്തുക്കള്‍ പോലീസ് പിടികൂടിയത്. സംഭവത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറായ തച്ചമ്പാറ സ്വദേശി സന്ദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അട്ടപ്പാടി നരസിമുക്ക് സ്വദേശിയായ പാപ്പണ്ണനു വേണ്ടിയാണ് ഓട്ടോറിക്ഷ മാര്‍ഗം സ്‌ഫോടക വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചതെന്നാണ് പ്രതി പോലീസിന് മൊഴി നല്‍കിയത്.
---- facebook comment plugin here -----