Kerala
ഓണാഘോഷത്തിനിടെ നിയമസഭാ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു
ഡപ്യൂട്ടി ലൈബ്രേറിയയന്‍ വയനാട് ബത്തേരി സ്വദേശി വി ജുനൈസ് (46) ആണ് മരിച്ചത്

തിരുവനന്തപുരം | ഓണാഘോഷ വേദിയില്‍ നൃത്തച്ചുവട് വയ്ക്കുന്നതിനിടെ നിയമസഭയിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. നിയസഭാഹാളില്‍ സംഘടിപ്പിച്ച ഓണഘോഷത്തില്‍ ഡാന്‍സ് കളിക്കുന്നതിനിടെയാണ് ഡപ്യൂട്ടി ലൈബ്രേറിയയന്‍ വി ജുനൈസ് കുഴഞ്ഞ് വീണ് മരിച്ചത്. 46 വയസായിരുന്നു.
വയനാട് ബത്തേരി സ്വദേശി ആണ് ജുനൈസ്. മൂന്ന് മണിയോടെയാണ് സംഭവം. കുഴഞ്ഞുവീണ ജുനൈസിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പി വി അന്‍വര്‍ എം എല്‍ എ ആയിരിക്കെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ജുനൈസ്.
---- facebook comment plugin here -----