Connect with us

Kerala

കേരള പോലീസിന്റെ ജനവിരുദ്ധ മുഖം മാറി: മുഖ്യമന്ത്രി

പോലീസ് ഇപ്പോള്‍ ജനങ്ങളോട് വലിയ തോതില്‍ സഹകരിക്കുന്നുണ്ട്.

Published

|

Last Updated

തിരുവനന്തപുരം സംസ്ഥാന പോലീസിന് മുന്‍പുണ്ടായിരുന്ന ജനവിരുദ്ധ മുഖം ഇപ്പോള്‍ പൂര്‍ണമായും മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആറ്റിങ്ങല്‍ നഗരൂരില്‍ കേരളാ പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം.

കേരള പോലീസിന്റെ ജനവിരുദ്ധ മുഖം പൂര്‍ണമായും മാറി. ജനങ്ങളോട് ഇടപെടുന്നതില്‍ പോലീസില്‍ നല്ല മാറ്റങ്ങളുണ്ടായി. പോലീസ് ഇപ്പോള്‍ ജനങ്ങളോട് വലിയ തോതില്‍ സഹകരിക്കുന്നുണ്ട്. കേരളം നേരിട്ട ദുരന്തങ്ങളിലും കൊവിഡ് മഹാമാരിയിലും ജനങ്ങള്‍ക്കൊപ്പം പോലീസ് നിലനിന്നു. ഓരോ പ്രതിസന്ധിയിലും ആപത്തില്‍ പെടുന്നവരെ സംരക്ഷിക്കാന്‍ പോലീസ് ഇടപെട്ടു. പ്രളയകാലത്ത് ഇതിന്റെ ഒരുപാട് അനുഭവങ്ങള്‍ ജനങ്ങള്‍ക്കുണ്ട്. കൊവിഡ ്കാലത്ത് എല്ലാവരും വീട്ടില്‍ അടച്ചിരുന്നപ്പോള്‍ പോലീസ് വെയിലത്തായിരുന്നു. പോലീസിന്റെ ആത്മവിശ്വാസം കൂടി. നല്ല കാര്യങ്ങളുടെ മാതൃകകളായി പോലീസ് മാറി. വ്യത്യസ്ഥമായി സേനയ്ക്ക് അപമാനം വരുത്തി വെക്കുന്നവര്‍ക്ക് ഒരു സംരക്ഷണവും കിട്ടില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

അപൂര്‍വമായി തെറ്റ് ചെയ്യുന്നുണ്ട്. അത് സംഘടനാ തലത്തില്‍ തന്നെ പോലീസ് തിരുത്തണം. ഒരുപാട് പോലീസുകാര്‍ ശാരീരിക ആക്രമണം നേരിട്ടിട്ടുണ്ട്. അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരോട് കര്‍ശന നിലപാട് സ്വീകരിച്ച് പോകമെന്നും മുഖ്യമന്ത്രി പറഞ്ഞു

Latest