Connect with us

Kerala

കൊവിഡ് വാക്‌സിന്‍ എന്ന വ്യാജേന വയോധികയെ വീട്ടിലെത്തി കുത്തിവെപ്പെടുത്ത സംഭവം; പ്രതി പിടിയില്‍

പ്രതിയെ ചിന്നമ്മ തിരിച്ചറിഞ്ഞു.

Published

|

Last Updated

പത്തനംതിട്ട |  കൊവിഡ് വാക്‌സിന്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികക്ക് കുത്തിവെപ്പെടുത്ത പ്രതി പിടിയില്‍. പത്തനംതിട്ട വലഞ്ചുഴി സ്വദേശി ആകാശ് (22) ആണ് പിടിയിലായത്. റാന്നി വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് ഇയാള്‍ കുത്തിവയ്‌പെടുത്തത്. പ്രതിയെ ചിന്നമ്മ തിരിച്ചറിഞ്ഞു.

പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലിനുശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടെ രേഖപ്പെടുത്തുക. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അജ്ഞാതന്‍ ചിന്നമ്മയ്ക്ക് കുത്തിവയ്‌പെടുത്തത്. വേണ്ടെന്ന് പറഞ്ഞെങ്കിലും അജ്ഞാതനായ യുവാവ് നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് ചിന്നമ്മയുടെ മൊഴി. നടുവിന് ഇരുവശത്തും കുത്തിവെയ്‌പെടുത്തു. ഇതിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് തന്നെ നല്‍കി, കത്തിച്ചുകളയാന്‍ നിര്‍ദേശിച്ചുവെന്നും പ്രതി പറഞ്ഞു. പ്രതി സഞ്ചരിച്ച സ്‌കൂട്ടര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. പ്രതിക മാനസിക പ്രശ്‌നങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്

അതേസമയം 66കാരിയായ ചിന്നമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.