Connect with us

Kerala

കാലില്‍ പുഴുവരിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്വത്ത് എഴുതിവാങ്ങി ഉപേക്ഷിച്ച വൃദ്ധനെ ആശുപത്രിയിലാക്കി

ആങ്ങമൂഴി സ്വദേശി സോമനെയാണ് നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്

Published

|

Last Updated

പത്തനംതിട്ട | യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്വത്ത് എഴുതിവാങ്ങിയശേഷം ചികിത്സ നിഷേധിച്ച വൃദ്ധനെ ആശുപത്രിയിലാക്കി. കാലില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ ആങ്ങമൂഴി സ്വദേശി സോമനെയാണ് നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്.

അടുത്ത ബന്ധുവായ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സുമേഷ് ആങ്ങമൂഴി സ്വത്ത് എഴുതി വാങ്ങി ഉപേക്ഷിച്ചുവെന്നാണ് പരാതി. സംഭവം വിവാദമായതോടെ സ്വത്ത് തിരികെ നല്‍കാന്‍ തയാറാണെന്ന് സുമേഷ് പോലീസില്‍ അറിയിച്ചു.കൃത്യമായ ചികിത്സ നല്‍കിയിരുന്നുവെന്നും ആശുപത്രിയില്‍ പോകാന്‍ സോമന്‍ തയില്ലെന്നും സുമേഷ് പറഞ്ഞു.

രണ്ട് കാലും പുഴുവരിച്ച് പട്ടിണിയിലാണ് സോമന്‍ കഴിഞ്ഞിരുന്നത്.സോമന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് സുമേഷിനോട് ആവശ്യപ്പെട്ടിരുന്നു. പോലീസ് ഈ വിഷയത്തില്‍ ജാമ്യമില്ലാ വകുപ്പില്‍ കേസ് എടുക്കണമെന്നും സുമേഷ് സ്വത്ത് തിരികെ എഴുതി കൊടുക്കണമെന്നും സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് പറഞ്ഞു. പോലീസില്‍ വിവരം അറിയിച്ചത് അനുസരിച്ച് അവരും സുമേഷുമായി ബന്ധപ്പെട്ടിരുന്നു.

എന്നാല്‍ ഒരു പ്രതികരണവും ഉണ്ടാകാത്ത അവസ്ഥയിലാണ് സ്ഥലത്തെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സോമനെ കോന്നി മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയതെന്നും പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

 

 

Latest