Connect with us

Kerala

തൃശൂരുകാര്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല;സുരേഷ് ഗോപിയെ രൂക്ഷമായി വിമര്‍ശിച്ച് ബിഷപ്പ് യോഹന്നാന്‍ മിലിത്തിയോസ്

ക്രൈസ്തവര്‍ക്കെതിരെ രാജ്യവ്യാപകമായി സംഘപരിവാര്‍ ആക്രമണം നടക്കുമ്പോഴും സുരേഷ് ഗോപിയുടെ മൗനത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് ബിഷപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Published

|

Last Updated

തൃശൂര്‍ | നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ രൂക്ഷമായി വിമര്‍ശിച്ച ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ മെത്രാപ്പോലീത്ത ബിഷപ്പ് യോഹന്നാന്‍ മിലിത്തിയോസ്. ക്രൈസ്തവര്‍ക്കെതിരെ രാജ്യവ്യാപകമായി സംഘപരിവാര്‍ ആക്രമണം നടക്കുമ്പോഴും സുരേഷ് ഗോപിയുടെ മൗനത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് ബിഷപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഞങ്ങള്‍ തൃശൂരുകാര്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പോലീസില്‍ അറിയിക്കണോ എന്നാശങ്ക!- ബിഷപ്പ് ഫേസ്ബുക്കില്‍ കുറിച്ചു. തൃശൂരില്‍ മത്സരിക്കുമ്പോള്‍ ക്രൈസ്തവരുടെ പിന്തുണ നേടിയെടുക്കാന്‍ സുരേഷ് ഗോപി വലിയ ശ്രമങ്ങള്‍ നടത്തിയിരുന്നു.

എന്നാല്‍ ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായത് സംബന്ധിച്ച് പ്രതികരിക്കാന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്തിന്റെ പല ഭാഗത്തും വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും എതിരെ ബജ്റംഗ്ദള്‍ അടക്കമുള്ള സംഘടനകള്‍ ആക്രമണം നടത്തിയിരുന്നു. ഇതിലും ഒരു ഇടപെടലും നടത്താന്‍ കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി തയ്യാറാവാത്ത സാഹചര്യത്തിലാണ് ഈ പ്രതികരണം.

 

---- facebook comment plugin here -----

Latest