Connect with us

Kannur

അൽ മഖർ മഹബ്ബ കോൺഫറൻസ് 11ന്

പേരോട് അബ്ദുർറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും

Published

|

Last Updated

തളിപ്പറമ്പ | അൽ മഖർ മഹബ്ബ കോൺഫറൻസ് ഈ മാസം 11ന് വൈകിട്ട് അഞ്ച് മുതൽ നാടുകാണി ദാറുൽ അമാൻ അൽ മഖർ ക്യാംപസിൽ നടക്കും. മൗലിദ് ജൽസ, പ്രകീർത്തന സദസ്സ്, മദ്ഹുർറസൂൽ പ്രഭാഷണം തുടങ്ങി വിവിധ പരിപാടികളോടെയാണ് പരിപാടി. മദ്ഹുർറസൂൽ പ്രഭാഷണത്തിന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പേരോട് അബ്ദുർറഹ്മാൻ സഖാഫി നേതൃത്വം നൽകും.
സയ്യിദ് മുഹമ്മദ് സുഹൈൽ അസ്സഖാഫ് മടക്കര, പട്ടുവം കെ പി അബൂബക്ർ മൗലവി, എം  വി അബ്ദുർറഹ്മാൻ ബാഖവി പരിയാരം, അബ്ദുൽ ഗഫൂർ ബാഖവി അൽ കാമിലി പെരുമുഖം, പി പി അബ്ദുൽ ഹകീം സഅദി, മുട്ടിൽ മുഹമ്മദ് കുഞ്ഞി ബാഖവി, പി കെ അലിക്കുഞ്ഞി ദാരിമി, പ്രൊഫ. യു സി അബ്ദുൽ മജീദ്, എം കെ ഹാമിദ് മാസ്റ്റർ ചൊവ്വ, കെ അബ്ദുർറശീദ് ദാരിമി നൂഞ്ഞേരി, കെ അബ്ദുർ റശീദ് മാസ്റ്റർ നരിക്കോട്, ആർ പി ഹുസൈൻ മാസ്റ്റർ ഇരിക്കൂർ, മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മൽ, കെ പി അബ്ദുൽ ജബ്ബാർ ഹാജി, പി കെ ഉമർ മൗലവി, എം വി നാസർ ഹാജി കുപ്പം, മുഹമ്മദ്‌ കുഞ്ഞി അമാനി പടപ്പേങ്ങാട്, ഡോ. മുഹമ്മദ് സ്വാലിഹ് ബുഖാരി മഞ്ചേരി, അബ്ദുല്ല അമാനി കെല്ലൂർ, അബ്ദുസ്സലാം അമാനി ചിപ്പാർ സംബന്ധിക്കും.

Latest