Connect with us

Kozhikode

മാനവികതയുടെ പൂര്‍ണ പ്രകാശനമാണ് അല്‍-ഇന്‍സാനുല്‍ കാമില്‍: സീറത്തുനബി അക്കാദമിക് കോണ്‍ഫറന്‍സ്

പ്രവാചക ജീവിതം, ദര്‍ശനം, അധ്യാപനം, ഇടപെടലുകള്‍ എന്നിവ ഉള്ളടക്കം ചെയ്ത പഠനപ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Published

|

Last Updated

കോഴിക്കോട് | മാനവികതയുടെ പൂര്‍ണ പ്രകാശനമാണ് അല്‍-ഇന്‍സാനുല്‍ കാമില്‍ എന്ന് എട്ടാമത് പതിപ്പ് സീറത്തുനബി അക്കാദമിക് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. പ്രവാചക ജീവിതം, ദര്‍ശനം, അധ്യാപനം, ഇടപെടലുകള്‍ എന്നിവ ഉള്ളടക്കം ചെയ്ത പഠനപ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് വകുപ്പും ഐ പി ബി ബുക്‌സും ചേര്‍ന്നാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ മുഹമ്മദ് സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് വകുപ്പ് മേധാവി പ്രൊഫസര്‍ ഡോ. ടി എ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലയാളം പഠന വിഭാഗം പ്രൊഫ. എം വി മനോജ്, ഹിന്ദി പഠനവിഭാഗം പ്രൊഫ. ഡോ. പ്രഭാകരന്‍ ഹെബ്ബര്‍ ഇല്ലത്ത്, ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി പ്രൊഫ. ഖ്വാജ മുഹമ്മദ് ഇക്രാമുദ്ദീന്‍, ജാമിയ ഹംദര്‍ദ് പ്രൊഫസര്‍ ഡോ. സയ്യിദ് ഫസലുറഹ്മാന്‍ വിശിഷ്ടാതിഥികളായി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം പ്രൊഫസര്‍മാരായ ഡോ. കെ അലി നൗഫല്‍, ഡോ. പി ടി സൈനുദ്ധീന്‍, ഡോ. ജി പി മുനീര്‍ സംബന്ധിച്ചു. ഐ പി ബി ബുക്‌സ് ബോര്‍ഡ് അംഗം സി എം സാബിര്‍ സഖാഫി ആമുഖവും യൂസഫ് അലി സഖാഫി നന്ദിയും പറഞ്ഞു. രാജ്യത്തെ വിവിധ സര്‍വകലാശാലയില്‍ നിന്നുള്ള 60 ലധികം വിദ്യാര്‍ഥികള്‍ പ്രബന്ധം അവതരിപ്പിച്ചു.

 

Latest