Connect with us

al badr award

അൽ ബദർ ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും; ഗ്രാൻഡ് മീലാദുന്നബി ആഘോഷം ശനിയാഴ്ച

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, മഅദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്‌ദുർറഹ്‌മാൻ സഖാഫി എന്നിവർ അതിഥികളായെത്തും.

Published

|

Last Updated

ഫുജൈറ | നബിദിനത്തോടനുബന്ധിച്ച് ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന അൽ ബദർ ഫെസ്റ്റിവൽ ഇന്ന് മുതൽ. യു എ ഇ സാംസ്‌കാരിക യുവജന മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് നാല് ദിവസം നീളുന്ന ഫെസ്റ്റിവൽ നടക്കുന്നത്. പ്രവാചക ജീവചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളും ബന്ധപ്പെട്ട ധാർമിക മൂല്യങ്ങളും ഉയർത്തിക്കാട്ടുന്നതിനായി വിവിധ പരിപാടികൾ നടക്കും. ശിൽപശാലകൾ, കലാപ്രദർശനം, അറബ്, ഇസ്‌ലാമിക കലകൾ എന്നിവയുണ്ടാകും.

അൽ ബദർ അവാർഡിന്റെ രണ്ടാം പതിപ്പിൽ വിജയികളായവരെ ആദരിക്കും. കവിത, പെയിന്റിംഗ്, മൾട്ടിമീഡിയ, അറബിക് കാലിഗ്രഫി എന്നീ വിഭാഗങ്ങളിൽ 10 ലക്ഷം ദിർഹമാണ് സമ്മാനമായി നൽകുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, മഅദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്‌ദുർറഹ്‌മാൻ സഖാഫി എന്നിവർ അതിഥികളായെത്തും.

ശനിയാഴ്ച വൈകിട്ട് സായിദ് സ്പോർട്സ് കോംപ്ലക്സ് നടക്കുന്ന മീലാദ് ആഘോഷത്തിൽ ഹാഫിള് സ്വാദിഖ് ഫാളിലി ഗൂഡല്ലൂർ നയിക്കുന്ന അൽ ബുർദ ഗ്രൂപ്പ് തത്സമയ പരിപാടി അവതരിപ്പിക്കും. ശനിയാഴ്ചത്തെ ഗ്രാൻഡ് മീലാദുന്നബി ആഘോഷത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങൾ പങ്കാളികളാകും.

---- facebook comment plugin here -----

Latest