Connect with us

Uae

മറവിരോഗം കണ്ടുപിടിക്കാൻ നൂതന സി ടി സ്‌കാൻ

അമിലോയിഡ് പെറ്റ്-സി ടി ഇമേജിംഗ് ഉപയോഗിച്ചാണ് രോഗ നിർണയം.

Published

|

Last Updated

ദുബൈ| മറവി രോഗം (അൾഷിമേർസ്) നേരത്തെ കണ്ടുപിടിക്കാൻ ദുബൈ ഹോസ്പിറ്റലിൽ ആധുനിക സാങ്കേതിക വിദ്യ ഏർപ്പെടുത്തി. നേരത്തെയുള്ളതും കൃത്യവുമായ രോഗനിർണയം ആളുകൾക്ക് രക്ഷയാകുമെന്ന് വിദഗ്ധർ പറഞ്ഞു. “അമിലോയിഡ് പെറ്റ്-സി ടി ഇമേജിംഗ് ഉപയോഗിച്ചാണ് രോഗ നിർണയം. ദുബൈ ഹെൽത്താണ് അടുത്തിടെ ഇത് അവതരിപ്പിച്ചത്. എമിറേറ്റിലെ ന്യൂറോളജിക്കൽ പരിചരണം ശക്തിപ്പെടുത്തുന്നതിലെ ഒരു അതുല്യമായ ചുവടുവയ്പാണിത്.

രോഗം തിരിച്ചറിയാൻ ഡോക്ടർമാരെ സഹായിക്കുന്നതിൽ ഒരു പ്രധാന നാഴികക്കല്ലാണ്. ഓർമ പ്രശ്നങ്ങളോ നേരിയ വൈജ്ഞാനിക വൈകല്യമോ ഉള്ള മുതിർന്നവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ആശുപത്രിയിലെ ന്യൂക്ലിയർ മെഡിസിൻ ആൻഡ് മോളിക്യുലാർ ഇമേജിംഗ് സെന്ററിൽ ലഭ്യമായ നൂതന യന്ത്രം തലച്ചോറിലെ അസാധാരണമായ അമിലോയിഡ് പ്രോട്ടീൻ നിക്ഷേപം കൃത്യമായി കണ്ടെത്തും. നേരത്തെ വെളിപ്പെടുന്നതിലൂടെ, അൽഷിമേഴ്സിനെ മറ്റ് തരത്തിലുള്ള തകരാറുകളിൽ നിന്ന് വേർതിരിച്ചറിയാൻ സാധിക്കും. മികച്ച ജീവിത നിലവാരത്തെ പിന്തുണക്കാനും അനുയോജ്യമായ ചികിത്സാ പദ്ധതികൾ രൂപകൽപ്പന ചെയ്യാനും ഈ സാങ്കേതികവിദ്യ ഡോക്ടർമാർക്ക് സഹായകമാണ്.

നൂതന പെറ്റ് സ്‌കാൻ, ന്യൂറോളജിക്കൽ ഡിസോർഡേഴ്‌സ് കണ്ടെത്തുന്നതിൽ ഒരു സുപ്രധാന ചുവടുവയ്പ്പാണ്’ ദുബൈ ഹെൽത്തിലെ മെഡിക്കൽ ഇമേജിംഗ് ചെയർമാനായ ഡോ. ഉസാമ മുഹമ്മദ് അൽബസ്താക്കി പറഞ്ഞു. മറവിരോഗത്തിന്റെ അടിസ്ഥാന കാരണം നാഡീവ്യൂഹത്തിലെ പ്രോട്ടീൻ നിക്ഷേപമാണ്. ഇത് കൃത്യമായി കണ്ടുപിടിക്കുമ്പോൾ ചികിത്സ ഫലപ്തമാകും.’ ദുബൈ ഹെൽത്തിലെ ന്യൂക്ലിയർ മെഡിസിൻ കൺസൾട്ടന്റും മേധാവിയുമായ ഡോ. ബത്തൂൽ അൽ ബലൂശി പറഞ്ഞു.  അമിലോയിഡ് പെറ്റ് സി ടി സ്‌കാൻ ഒരു പ്രധാന കണ്ടുപിടുത്തമാണ്. ഇത് രോഗികൾക്ക് അവരുടെ അവസ്ഥയെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്നു. ഇത് ഓർമ കുറയുന്നത് മന്ദഗതിയിലാക്കാൻ സഹായിക്കുന്നു-അദ്ദേഹം കൂട്ടിച്ചേർത്തു.