Connect with us

Business

അഡ്‌കോപ്പ് മഖാനി അല്‍ ഖലീദിയ ഗാര്‍ഡനില്‍ പുതിയ ഫ്ളാഗ്ഷിപ്പ് സ്റ്റോര്‍ ആരംഭിച്ചു

1,647 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിര്‍മിച്ച വിശാലമായ സ്റ്റോറില്‍ 8000-ത്തിലധികം ഉത്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

Published

|

Last Updated

അബൂദബി | യു എ ഇയിലെ പ്രമുഖ ചില്ലറ വ്യാപാര സ്ഥാപനമായ അഡ്‌കോപ്പ് അബൂദബി ഖാലിദിയ പാര്‍ക്കിന് സമീപം മഖാനി അല്‍ ഖലീദിയ ഗാര്‍ഡനില്‍ പുതിയ ഫ്ളാഗ്ഷിപ്പ് സ്റ്റോര്‍ ആരംഭിച്ചു. 1,647 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിര്‍മിച്ച വിശാലമായ സ്റ്റോറില്‍ 8000-ത്തിലധികം ഉത്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അതില്‍ 20 ശതമാനം പുതിയ കാറ്റഗറി ഉത്പന്നങ്ങള്‍ യു എ ഇയില്‍ പ്രാദേശികമായി ലഭ്യമാകുന്നവയാണ്.

മേയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് ജുമ അല്‍ ഷംസി, ഗ്രൂപ്പ് സി ഇ ഒയും എം ഡിയുമായ നെഹ്യാന്‍ അല്‍ അമീരി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഉയര്‍ന്ന ഗുണമേന്മ, മൂല്യപരമായ ഉത്പന്നങ്ങള്‍, ഉപഭോക്തൃ സൗകര്യം, കുറഞ്ഞ വില, സാമൂഹിക പ്രതിബദ്ധത എന്നിവയുടെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളുടെ വിശ്വസ്ത പങ്കാളിയായി മാറുന്നതിനുള്ള പ്രതിജ്ഞയുടെയും പങ്കാളിത്തത്തിന്റെയും ഭാഗമാണ് പുതിയ സ്റ്റോര്‍ തുറന്നതെന്ന് അധികൃതര്‍ അറിയിച്ചു.

അല്‍ ഐന്‍, അല്‍ ദഫ്ര, ഡെല്‍മ, അബൂദബി കോഓപറേറ്റീവ് സ്റ്റോറുകളെ ഏകീകരിച്ചു കൊണ്ടാണ് അതിന്റെ പുതിയ ബ്രാന്‍ഡ് അഡ്‌കോപ്പ് അനാച്ഛാദനം ചെയ്തത്. 100 ശതമാനം ഇലക്ട്രോണിക് ഷെല്‍ഫ് ലേബല്‍ സിസ്റ്റം കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നു. വാട്ടര്‍ മിസ്റ്റ് സാങ്കേതികവിദ്യ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പുതിയതും ആരോഗ്യകരവുമുള്ള നില ഉറപ്പാക്കുന്നു. ഫുള്‍ എല്‍ ഇ ഡി ലൈറ്റിങ്, ക്ലോസ്ഡ് ചില്ലറുകള്‍ ഊര്‍ജസംരക്ഷണവും പരിസ്ഥിതി സൗഹൃദതയും വാഗ്ദാനം ചെയ്യുന്നു. ആധുനിക സെല്‍ഫ്-ചെക്ക്ഔട്ട് സംവിധാനം ഉപഭോക്താക്കള്‍ക്ക് ദ്രുതവും സൗകര്യപ്രദവുമായ ഷോപ്പിംഗ് അനുഭവം നല്‍കുന്നു. ജീവനക്കാരെ കമ്പനിയുടെ ഏറ്റവും വിലമതിക്കപ്പെടുന്ന സമ്പത്തുകളായി അഡ്‌കോപ്പ് കരുതുന്നതായി സി ഇ ഒ ബെര്‍ട്രാന്‍ഡ് ലൂമേ പറഞ്ഞു. മികച്ച വിജയം നേടാന്‍ ആവശ്യമായ അറിവും കഴിവുകളും നല്‍കി അഡ്‌കോപ്പ് റീട്ടെയില്‍ സ്‌കൂളില്‍ നിന്നും 500 മണിക്കൂറിലധികം സമര്‍പ്പിത പരിശീലനം നേടിയ ജീവനക്കാരെ മഖാനി അല്‍ ഖലീദിയ ഗാര്‍ഡന്‍ സ്റ്റോറില്‍ വിന്യസിച്ചതായി അദ്ദേഹം വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest