Kerala
ഗർഭഛിദ്ര പരാതി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബാലാവകാശ കമ്മീഷൻ
രണ്ടാഴ്ചയ്ക്കകം റിപോർട്ട് നൽകാൻ ഡി ജി പിയോട് ആവശ്യപ്പെടും

പാലക്കാട് | രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭഛിദ്ര പരാതിയിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. രണ്ടാഴ്ചയ്ക്കകം റിപോർട്ട് നൽകാൻ ഡി ജി പിയോട് ആവശ്യപ്പെടും. പരാതി ഗൗരവമുള്ളതെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പറഞ്ഞു.
യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുയർന്നത്. പിന്നാലെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് പദവി രാഹുൽ രാജിവെച്ചിരുന്നു. ട്രാൻസ്ജെൻഡർ യുവതി ഉൾപ്പെടെ രാഹുലിനെതിരെ സമാന ആരോപണമുയർത്തിയിട്ടുണ്ട്. പ്രതിരോധിക്കാനാകാതെ വന്നതോടെ രാഹുലിനെ കോൺഗ്രസ്സ് പൂർണമായും കൈവിട്ടിരിക്കുകയാണ്. എം എൽ എ സ്ഥാനവും ഒഴിയണമെന്ന നിലപാടിലാണ് ഭൂരിപക്ഷം നേതാക്കളും. സംരക്ഷിച്ച് വളര്‍ത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂടെനിർത്തിയിട്ടില്ല.
---- facebook comment plugin here -----