Connect with us

loksabha election 2024

ഡല്‍ഹിയിലെയും മറ്റ് മൂന്ന് സംസ്ഥാനങ്ങളിലെയും എ എ പി സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിച്ചേക്കും

കെജ് രിവാളിന്റെ വസതിയില്‍ ചേരുന്ന എ എ പി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമാവും സ്ഥാനാര്‍ഥി പ്രഖ്യാപനം

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി, ഹരിയാന, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ലോക്‌സഭ സ്ഥാനാര്‍ഥികളെ എ എ പി നാളെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. അരവിന്ദ് കെജ് രിവാളിന്റെ വസതിയില്‍ ചേരുന്ന എ എ പി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമാവും സ്ഥാനാര്‍ഥി പ്രഖ്യാപനം. രാഷ്ട്രീയകാര്യ സമിതി യോഗത്തിലെ പ്രധാന അജണ്ട സ്ഥാനാര്‍ഥി നിര്‍ണയമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

കോണ്‍ഗ്രസുമായുള്ള ഡല്‍ഹിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയീക്കിയതിന് പിന്നാലെയാണ് എ എ പി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലേക്ക് നീങ്ങിയത്. ഡല്‍ഹിയില്‍ എ എ പി 4 സീറ്റുകളിലും കോണ്‍ഗ്രസ് 3 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ഡല്‍ഹിക്ക് പുറമെ ഹരിയാന, ഗുജറാത്ത്, ഗോവ, ചണ്ഡീഗഡ് എന്നിവിടങ്ങളിലും കോണ്‍ഗ്രസ് – എ എ പി സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. എന്നാല്‍ പഞ്ചാബില്‍ സീറ്റ് വിഭജനമില്ല. 13 ലോക്‌സഭ സീറ്റിലും എ എ പി ഒറ്റക്ക് മത്സരിക്കും.

2014 ലും 2019 ലും ഡല്‍ഹിയിലെ ഏഴ് ലോക്‌സഭ സീറ്റിലും ബി ജെ പി ആയിരുന്നു വിജയിച്ചത്. അത് കൊണ്ട് തന്നെ ഇത്തവണത്തെ സഖ്യവും സ്ഥാനാര്‍ഥി നിര്‍ണയവും ഇന്ത്യ മുന്നണിക്ക് നിര്‍ണായകമാണ്.

Latest