local body election 2025
പൊതുജനങ്ങളില്‍ നിന്ന് പ്രശ്നങ്ങള്‍ നേരിട്ട് സ്വീകരിച്ച് എ എ പി സ്ഥാനാര്‍ഥി
മനുഷ്യാവകാശ വിവരാവകാ ശ ആക്ടിവിസ്റ്റായ ഇദ്ദേഹത്തിന്റെ പ്രചാരണരീതിയും അത്തരത്തിലുള്ളതാണ്.
തിരൂരങ്ങാടി | വികസനം മാത്രം ലക്ഷ്യംവെച്ച് പ്രചാരണ രംഗ ത്ത് വേറിട്ട പാത സൃഷ്ടിക്കുകയാണ് തിരൂരങ്ങാടി നഗരസഭയിലെ വാര്‍ഡ് ഒന്നില്‍ മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി അബ്ദുര്‍റഹീം പൂക്കത്ത്. മനുഷ്യാവകാശ വിവരാവകാ ശ ആക്ടിവിസ്റ്റായ ഇദ്ദേഹത്തിന്റെ പ്രചാരണരീതിയും അത്തരത്തിലുള്ളതാണ്. വോട്ടര്‍മാര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ താന്‍ തയ്യാറാക്കിയ ഗൂഗിള്‍ സൈറ്റിലേക്ക് അയപ്പിച്ച് വാര്‍ഡിലെ പ്രശ്നങ്ങള്‍ ക്രോഡീകരിക്കുകയാണ് ഇദ്ദേഹം.
തിരഞ്ഞെടുപ്പായാല്‍ വോട്ടര്‍മാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ നിരവധി പേരെത്തും. എന്നാല്‍ അതുപോലെ മറക്കുകയും ചെ യ്യും. ഇതില്‍ നിന്നും വ്യത്യസ്തമായി വോട്ടര്‍മാരുടെ പ്രശ്നങ്ങള്‍ രേഖകളാക്കി അടുത്ത ഭരണസമിതിക്ക് മുന്നിലും കൗണ്‍സിലിലും എത്തിക്കുക എന്ന ലക്ഷ്യമാണ് ഇദ്ദേഹത്തിന്റേത്.
തന്നെ കുറിച്ചുള്ള ആമുഖമുള്‍പ്പെടെ തയ്യാറാക്കി വോട്ടര്‍മാര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ അ റിയിക്കാനുള്ള വേദിയൊരുക്കിയാണ് അബ്ദുര്‍റഹീം മത്സര രംഗത്തിറങ്ങുന്നത്.



