Idukki
ടി ടി സി വിദ്യാർഥിനിയെ യുവാവ് വെട്ടിപ്പരുക്കേൽപ്പിച്ചു
യുവാവിനായി അന്വേഷണം ശക്തമാക്കി പോലീസ്

മൂന്നാർ| ടി ടി സി വിദ്യാർഥിനിക്ക് വെട്ടേറ്റു. തലക്ക് ഗുരുതര പരുക്കേറ്റ പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് സ്വദേശിനി പ്രിൻസിക്കാണ് വെട്ടേറ്റത്.
സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട യുവാവിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളും പാലക്കാട്ടുകാരനാണെന്നാണ് വിവരം. യുവാവിനായുള്ള അന്വേഷണം പോലീസ് ശക്തമാക്കി.
ആക്രമണത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.
---- facebook comment plugin here -----