National
ബിഹാറില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപ്പിടിച്ചു
.യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് റെയില്‍വെ

പാറ്റ്‌ന | ബിഹാറില്‍ ബെല്‍വ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിനു തീപിടിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. റക്‌സൗലില്‍ നിന്ന് നര്‍കാട്ടിയഗഞ്ചിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ എഞ്ചിനാണ് തീപിടിച്ചത്.
എഞ്ചിന്‍ ഭാഗത്തുണ്ടായ തീ മറ്റിടങ്ങളിലേക്ക് പകരാത്തതിനാല്‍ ദുരന്തം ഒഴിവായി.യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.. തീപ്പിടുത്തത്തിനുള്ള കാരണം വ്യക്തമല്ല.
---- facebook comment plugin here -----