murder
തൃശൂരിൽ അധ്യാപികയെ തലക്കടിച്ചു കൊന്നു
ആഭരണങ്ങള്‍ കവർന്നിട്ടുണ്ട്.

തൃശൂർ | ഗണേശമംഗലത്ത് വിരമിച്ച അധ്യാപികയെ തലക്കടിച്ച് കൊലപ്പെടുത്തി. ആഭരണങ്ങള്‍ കവർന്നിട്ടുണ്ട്. സംഭവത്തിൽ ഒരാൾ പോലീസിൻ്റെ കസ്റ്റഡിയിലായി. വസന്ത (76) ആണ് കൊല്ലപ്പെട്ടത്.
നാട്ടുകാരൻ തന്നെയായ മണി എന്ന ജയരാജൻ (68) ആണ് പിടിയിലായത്. മണി രാവിലെ വസന്തയുടെ മതിൽ ചാടിക്കടക്കുന്നത് കണ്ട നാട്ടുകാരൻ ഇയാളെ തടഞ്ഞുവെച്ച് ഫോട്ടോയെടുത്തിരുന്നു. ഇതാണ് പ്രതിയിലേക്ക് പെട്ടെന്നെത്താൻ പോലീസിനെ സഹായിച്ചത്.
മോഷണത്തിനുവേണ്ടിയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു. വസന്തയുടെ ഭർത്താവ് നേരത്തേ മരിച്ചിരുന്നു. മക്കളില്ലാത്ത ഇവർ തനിച്ച് താമസിക്കുകയായിരുന്നു. അയൽവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്.
---- facebook comment plugin here -----