National
രാജസ്ഥാനിൽ വാഹനാപകടത്തിൽ ഒരു സൈനികൻ മരിച്ചു
നാല് സൈനികർക്ക് പരുക്കേറ്റു

ജയ്‌സാല്‍മാര്‍ | രാജസ്ഥാനിലെ ജയിസാല്‍മീര്‍ ജില്ലയിലെ ഗംനെവാല ഗ്രമത്തില്‍ വാഹനം മറിഞ്ഞ് ഒരു സൈനികൻ മരിച്ചു. നാല് സൈനികർക്ക് പരുക്കേറ്റു. ആന്ധ്രപ്രദേശ് സ്വദേശിയായ മേജര്‍ രാംഗന്‍ (33) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവമെന്ന് പോലീസ് അറിയിച്ചു.
ലോംഗേവാലയിലേക്ക് പോകുകയായിരുന്നു സൈനികരുടെ സംഘം. അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മേജർ രാംഗൻ ചികിത്സക്കിടെയാണ് മരിച്ചത്.
ഒരു ലെഫ്റ്റനന്റ് കേണല്‍, മേജര്‍ റാങ്കിലുള്ള രണ്ട് ഉദ്യേഗസ്ഥർ, ഡ്രൈവര്‍, എന്നിവര്‍ക്കാണ് പരിക്കേറ്റത്.
---- facebook comment plugin here -----