Kerala
എയ്ഡഡ് സ്‌കൂള്‍ ഭിന്നശേഷി നിയമനം; എന്‍ എസ് എസിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കി സര്‍ക്കാര്‍
നിര്‍ണായക തീരുമാനം നടപ്പാക്കുന്നതിന് സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു

തിരുവനന്തപുരം എയ്ഡഡ് സ്‌കൂള്‍ ഭിന്നശേഷി നിയമനത്തില്‍ എന്‍ എസ് എസിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കി സര്‍ക്കാര്‍. നിര്‍ണായക തീരുമാനം നടപ്പാക്കുന്നതിന് സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കത്തോലിക്ക സഭയുടെ ആവശ്യം അംഗീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത തവണ സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കും. ഈ തീരുമാനത്തെ മാനേജമെന്റുകളുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങി എന്നു വ്യാഖ്യാനിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
ജനാധിപത്യ സംവിധാനത്തില്‍ ഇങ്ങനെ ഒക്കെയേ പ്രശ്‌ന പരിഹാരം ഉണ്ടാക്കാന്‍ കഴിയൂ. ആവശ്യത്തിന് ഭിന്നശേഷിക്കാരെ കിട്ടുന്നില്ല എന്ന മാനേജ്‌മെന്റ് വാദത്തോട് യോജിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.