Kerala
തിരൂരങ്ങാടിയില്‍ കെ എസ് ആര്‍ ടി സി ബസില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്ക്
കോഴിക്കോട് നിന്ന് പൊന്‍കുന്നത്തേക്ക് പോകുന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്
മലപ്പുറം | തിരൂരങ്ങാടിയില്‍ കെ എസ് ആര്‍ ടി സി ബസില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് പൊന്‍കുന്നത്തേക്ക് പോകുന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്.
പരിക്കേറ്റവരെ തിരൂരങ്ങാടി എം കെഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നിലഗുരുതരമാണ്. സാരമായി പരിക്കേറ്റയാളെ കോട്ടക്കല്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റി. അമിതവേഗത്തില്‍ വന്ന ബസ്സ് തിരൂരങ്ങാടി കൊളപ്പുറത്ത് വെച്ച് രാത്രിയോടെ അപകടത്തില്‍ പെടുകയായിരുന്നുവെന്ന് ബസ് യാത്രക്കാര്‍ പറഞ്ഞു. ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമടക്കം പരിക്കേറ്റിട്ടുണ്ട്.
---- facebook comment plugin here -----


