Connect with us

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നൈറ്റ് ഡ്യൂട്ടിക്കിടെ വിദ്യാര്‍ഥികള്‍ക്ക് നേരെ അജ്ഞാതന്റെ അതിക്രമം

അടിയന്തര സാഹചര്യത്തില്‍ സെക്യൂരിറ്റി ജീവനക്കാരില്‍ നിന്ന് സഹായം ലഭിച്ചില്ലെന്നും പരാതിയുണ്ട്

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നൈറ്റ് ഡ്യൂട്ടിക്കിടെ വിദ്യാര്‍ഥികള്‍ക്ക് നേരെ അജ്ഞാതന്റെ അതിക്രമം. ഡയാലിസിസ് ടെക്നോളജി നാലാംവര്‍ഷ വിദ്യാര്‍ഥികളായ പെണ്‍കുട്ടികളെ അജ്ഞാതന്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. അടിയന്തര സാഹചര്യത്തില്‍ സെക്യൂരിറ്റി ജീവനക്കാരില്‍ നിന്ന് സഹായം ലഭിച്ചില്ലെന്നും പരാതിയുണ്ട്.

വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് പരാതി നല്‍കി. അജ്ഞാതന്‍ വിദ്യാര്‍ഥികളുടെ വിശ്രമമുറിയിലേക്ക് എത്തിയെന്നും വിദ്യാര്‍ഥികളെ കടന്നുപിടിച്ചെന്നുമാണ് പരാതി. പരിഭ്രാന്തരായ വിദ്യാര്‍ഥികളെ കത്രിക കൊണ്ടും കസേര കൊണ്ടും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.

വിദ്യാര്‍ഥികള്‍ ഏറെ നേരം ബഹളം വച്ചപ്പോള്‍ രോഗികളുടെ കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും ഓടിയെത്തി അക്രമിയില്‍ നിന്ന് വിദ്യാര്‍ഥികളെ രക്ഷിക്കുകയായിരുന്നു. വിശ്രമ മുറിയില്‍ ഉള്‍പ്പെടെ പെണ്‍കുട്ടികള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന് വിദ്യാര്‍ഥികള്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

 

---- facebook comment plugin here -----

Latest