Kerala
ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് ഉയര്‍ന്ന ജീവനക്കാരന്‍ മോശമായി പെരുമാറി; കലക്ടര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കുന്ന ആഭ്യന്തര സമിതിയാണ് റിപ്പോര്‍ട്ട് കൈമാറുന്നത്.

കോഴിക്കോട്|കോഴിക്കോട് കലക്ടറേറ്റില്‍ ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് ഉയര്‍ന്ന ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ കലക്ടര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കുന്ന ആഭ്യന്തര സമിതിയാണ് റിപ്പോര്‍ട്ട് കൈമാറുന്നത്. വ്യാഴാഴ്ച കളക്ടറേറ്റില്‍ നടന്ന ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം. തുടര്‍ന്ന് ജീവനക്കാരി കലക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കുകയായിരുന്നു. ഈ പരാതിയിലാണ് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
പരാതിക്കാരിയുടേയും കൂടെ ഉണ്ടായിരുന്നവരുടേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ യുവതി പോലീസില്‍ പരാതി നല്‍കിയിട്ടില്ല. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.