Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ച് ലൈംഗിക വ്യാപാരത്തിന് ഇരയാക്കി; യുവാവും കാമുകിയും പിടിയില്‍

കേരളത്തില്‍ വീട്ടുജോലി തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് അസമില്‍നിന്ന് പെണ്‍കുട്ടിയെ കേരളത്തിലെത്തിക്കുകയായിരുന്നു

Published

|

Last Updated

കോഴിക്കോട്  | പ്രായപൂര്‍ത്തിയാകാത്ത അസം സ്വദേശിനിയെ ജോലി വാഗ്ദാനംചെയ്ത് കടത്തികൊണ്ടുവന്ന് പലര്‍ക്കായി കാഴ്ചവെച്ച കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍. അസം സ്വദേശി ഫുര്‍ഖാന്‍ അലി (26), അക്‌ളിമ ഖാതുന്‍ (24) എന്നിവരെയാണ് ടൗണ്‍ പോലീസ് ഒഡിഷയില്‍നിന്ന് അറസ്റ്റ് ചെയ്തത്.

പണം സമ്പാദിക്കണമെന്ന ഉദ്ദേശത്തോടെയാണ് 17കാരി പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ചത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രതികള്‍ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് കേരളത്തില്‍ വീട്ടുജോലി തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് അസമില്‍നിന്ന് പെണ്‍കുട്ടിയെ കേരളത്തിലെത്തിക്കുകയായിരുന്നു.തുടര്‍ന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിലെ മുറിയില്‍ പൂട്ടിയിട്ട് അനാശാസ്യപ്രവര്‍ത്തനം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയെ പലരുടേയും മുമ്പിലെത്തിച്ചെന്നും ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നുമാണ് കേസ്.

കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതികള്‍ ഒഡീഷയിലേക്ക് മുങ്ങുകയായിരുന്നു. പോലീസ് ഇവിടെയത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു

 

Latest