Connect with us

Kerala

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന ആറുപേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അപകടത്തില്‍ എഴുകുംവയല്‍ സ്വദേശി തോലാനി ജിയോ ജോര്‍ജിന്റെ കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.

Published

|

Last Updated

ഇടുക്കി| ഇടുക്കി എഴുകുംവയലില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു അപകടം. അപകടത്തില്‍ എഴുകുംവയല്‍ സ്വദേശി തോലാനി ജിയോ ജോര്‍ജിന്റെ കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ 5.15 ഓടെയായിരുന്നു സംഭവം. കുടുംബ സമേതം രാവിലെ പള്ളിയിലേക്ക് പോകുന്നതിനിടെ കയറ്റത്തില്‍ വെച്ച് കാറില്‍ നിന്ന് പെട്ടെന്ന് തീ ഉയരുകയായിരുന്നു. ഉടന്‍ തന്നെ കാറിലുണ്ടായിരുന്ന ആറുപേര്‍ പുറത്തിറങ്ങി.

ജിയോയും ഭാര്യയും മൂന്ന് കുട്ടികളും ഭാര്യ മാതാവുമാണ് കാറിലുണ്ടായിരുന്നത്. വാഹനത്തില്‍ നിന്ന് ഇറങ്ങുന്നത്തിനിടെ ജിയോയ്ക്കും ഭാര്യയ്ക്കും നേരിയ പൊള്ളലേറ്റു. കാറില്‍ നിന്ന് ഇറങ്ങുന്നതിനിടെ കുട്ടികള്‍ക്കും നേരിയ പരുക്കുണ്ട്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് തീ അണച്ചത്.

 

 

Latest