Connect with us

The bus caught fire

കണ്ണൂരില്‍ നിന്നും ഗോവയിലേക്ക് വിനോദ യാത്രക്ക് പോയ ബസിന് തീപ്പിടിച്ചു

ആളപായമില്ല; വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണുകളും ബാഗുകളും കത്തിനശിച്ചു

Published

|

Last Updated

കണ്ണൂര്‍ | ഗോവയില്‍ നിന്നും വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കണ്ണൂരിലെ ബി എഡ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കത്തിനശിച്ചു. ആളപായമോ കാര്യമായ പരുക്കോ ആര്‍ക്കുമില്ല. കണ്ണൂര്‍ കുറ്റുര്‍ ജെബീസ് ബിഎഡ് കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് ഓള്‍ഡ് ഗോവക്ക് സമീപം സാവേലിയില്‍ അപകടത്തില്‍പ്പെട്ടത്. 38 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരും ബസിലുണ്ടായിരുന്നു.

ബസിന്റെ പിന്‍ഭാഗത്ത് നിന്നും പുക ഉയര്‍ന്ന ഉടന്‍ വിദ്യാര്‍ഥികളെയെല്ലാം ഇറക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. എന്നാല്‍ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണുകളും ബാഗുകളും കത്തിനശിച്ചു. ബസിന്റെ പിന്‍ഭാഗത്തുണ്ടായ ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.

 

Latest