Kerala
കൊയിലാണ്ടിയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു
കോൺക്രീറ്റ് ചെയ്യുന്നതിനിടയിൽ ബീം തകർന്നു വീഴുകയായിരുന്നു

കോഴിക്കോട് | പുതുതായി നിർമിക്കുന്ന പാലത്തിൻ്റെ ബീം തകർന്നുവീണു. കൊയിലാണ്ടി തോരായിക്കടവിലെ കൊയിലാണ്ടി- ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിൻ്റെ ബീമാണ് വൈകിട്ടോടെ തകർന്നത്. നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പുഴയുടെ മധ്യഭാഗത്താണ് തകർച്ചയുണ്ടായത്. കോൺക്രീറ്റ് ചെയ്യുന്നതിനിടയിൽ ബീം തകർന്നു വീഴുകയായിരുന്നു. ടി എം ആർ കൺസ്ട്രക്ഷൻ ആണ് നിർമാണം കരാർ എടുത്തിരിക്കുന്നത്. ഒന്നര വർഷം മുമ്പാണ് നിർമാണം ആരംഭിച്ചത്. അപകടത്തിൽ ആർക്കും പരുക്കില്ല.
---- facebook comment plugin here -----