Connect with us

International

ധാക്കയില്‍ റസ്‌റ്റോറന്റിന് തീപ്പിടിച്ച് 43 പേര്‍ മരിച്ചു

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോയെ ആരോഗ്യമന്ത്രി ഡോ. സാമന്ത ലാല്‍സെന്‍ ആണ് മാധ്യമങ്ങളോട് മരണവിവരം സ്ഥിരീകരിച്ചത്

Published

|

Last Updated

ധാക്ക |  ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ കെട്ടിടത്തിന് തീപ്പിടിച്ച് നിരവധി പേര്‍ മരിച്ചു. ബെയ്ലി റോഡിലെ റസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തിലാണ് 43 പേര്‍ വെന്ത്മരിച്ചത്. 12 പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു. വ്യാഴാഴ്ച രാത്രി 9.50 ഓടെയാണ് ഏഴ് നില കെട്ടിടത്തിന് തീ പിടിച്ചത്. 13 യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തിയാണ് അഗ്‌നിബധ നിയന്ത്രണവിധേയമാക്കിയത്.75 പേരെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോയെ ആരോഗ്യമന്ത്രി ഡോ. സാമന്ത ലാല്‍സെന്‍ ആണ് മാധ്യമങ്ങളോട് മരണവിവരം സ്ഥിരീകരിച്ചത്.

33 പേര്‍ ഡിഎംസിഎച്ചിലും 10 പേര്‍ ഷെയ്ഖ് ഹസീന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബേണ്‍ ആന്‍ഡ് പ്ലാസ്റ്റിക് സര്‍ജറിയിലും വെച്ചാണ് മരിച്ചതെന്ന് മന്ത്രി പറഞ്ഞു. 14 പേര്‍ ധാക്ക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

---- facebook comment plugin here -----

Latest