Connect with us

Kerala

'തിരുവസന്തം 1500'; എസ് എസ് എഫ് മഹബ്ബ കോണ്‍ഫറന്‍സ്

മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന കോണ്‍ഫറന്‍സ് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കോഴിക്കോട് | ‘തിരുവസന്തം 1500’ മീലാദ് കാമ്പയിനിന്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി മഹബ്ബ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന കോണ്‍ഫറന്‍സ് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

‘അദബ്; മനുഷ്യ കാവ്യത്തിന്റെ പൂര്‍ണത’ എന്ന വിഷയത്തില്‍ വിത്യസ്ത അവതരണങ്ങള്‍ നടന്നു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുല്ല അഹ്‌സനി ചെങ്ങാനി, ആറ്റുപുറം അലി ബാഖവി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്‌സനി, ഡോ. ടി അബൂബക്കര്‍, അനസ് അമാനി പുഷ്പഗിരി പ്രസംഗിച്ചു.

എസ് എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ്, ജില്ലാ എക്‌സിക്യൂട്ടീവ്, ജില്ലാ ഡയറക്ടറേറ്റ്, ഡിവിഷന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ 1500 ല്‍ പരം പ്രതിനിധികള്‍ മഹബ്ബ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു. വരും ദിനങ്ങളില്‍ മീലാദ് കാമ്പയിനിന്റെ ഭാഗമായി മുത്തുനബി മെഗാ ക്വിസ്, സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സ്, ജില്ലകളില്‍ സെമിനാര്‍, ഡിവിഷനുകളില്‍ മീലാദ് സമ്മേളനം, സെക്ടര്‍ തലങ്ങളില്‍ ഹൃദയപൂര്‍വം പരിപാടി എന്നിവ നടക്കും.

 

---- facebook comment plugin here -----

Latest