Connect with us

Kozhikode

'ഗാസയുടെ പേരുകള്‍'; നോ അദര്‍ ലാന്‍ഡ് സിനിമാ പ്രദര്‍ശനം നാളെ

വൈകീട്ട് അഞ്ചിന് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറി പരിസരത്താണ് പ്രദര്‍ശനം

Published

|

Last Updated

 

കോഴിക്കോട്  \  സാംസ്‌കാരിക സംഘടനകളുടെ സംയുക്ത കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഈ മാസം 21 ന് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന ‘ഗാസയുടെ പേരുകള്‍’ പരിപാടിയുടെ ഭാഗമായി ‘നോ അദര്‍ ലാന്‍ഡ്’ ഡോക്യൂ സിനിമ പ്രദര്‍ശിപ്പിക്കുന്നു.

നാളെ (ഞായര്‍) വൈകീട്ട് അഞ്ചിന് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറി പരിസരത്താണ് പ്രദര്‍ശനം. 2025 ലെ ഓസ്‌കാര്‍, 2024 ലെ അക്കാദമി സിനിമ, ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവല്‍ അടക്കമുള്ള അനേകം പുരസ്‌കാരത്തിന് അര്‍ഹമായ സിനിമയാണിത്.

 

---- facebook comment plugin here -----

Latest