Connect with us

International

ത്വാഇഫിൽ യന്ത്രഊഞ്ഞാൽ തകർന്നുവീണ് 23 പേർക്ക് പരുക്ക്

മൂന്ന് പേരുടെ നില ഗുരുതരം

Published

|

Last Updated

ത്വാഇഫ് | സഊദി അറേബ്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ത്വാഇഫ് അൽ ഹദയിയിലുള്ള അൽജബൽ അൽഅഖ്ദർ അമ്യൂസ്‌മെന്റ് പാർക്കിൽ യന്ത്ര ഊഞ്ഞാൽ തകർന്നുവീണ് 23 പേർക്ക് പരുക്കേറ്റു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.

ഇന്നലെ  വൈകിട്ടാണ് ദാരുണമായ അപകടം നടന്നത്. ഉടൻ തന്നെ സഊദി സിവിൽ ഡിഫൻസും റെഡ് ക്രസൻ്റ്, സുരക്ഷാ സേന എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. പരുക്കേറ്റവരെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് പാർക്കിലേക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവെച്ചു. സംഭവത്തെ കുറിച്ച് സുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Latest