Kerala
ആൺ സുഹൃത്ത് വീഡിയോ കോൾ എടുത്തില്ല; 18കാരി ജീവനൊടുക്കി
സംഭവം തൃശൂർ കൈപ്പമംഗലത്ത്

തൃശ്ശൂര്‍ | ആണ്‍സുഹൃത്തിനെ വാട്‌സ്ആപ്പ് വീഡിയോ കോള്‍ ചെയ്ത് അറിയിച്ച ശേഷം ആത്മഹത്യാശ്രമം നടത്തിയ പെണ്‍കുട്ടി മരിച്ചി. കൈപ്പമംഗലത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച 18കാരിയാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
ഈ മാസം 25നായിരുന്നു ആത്മഹത്യാശ്രമം. സൗഹൃദത്തിലായ യുവാവ് ഫോണെടുക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി മാനസിക സംഘര്‍ഷത്തിലായിരുന്നു. ഇതോടെ സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത് യുവതി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വീഡിയോ കണ്ട് ഭയന്ന സുഹൃത്ത് ഉടന്‍ യുവതിയുടെ വീട്ടിലെത്തി രക്ഷിതാക്കളെ വിവരം അറിയിച്ചാണ് ആശുപത്രിയിലെത്തിച്ചത്.
---- facebook comment plugin here -----