Connect with us

Kerala

തിരച്ചിലിനായി പോയ 18 രക്ഷാപ്രവര്‍ത്തകര്‍ ഉള്‍വനത്തില്‍ കുടുങ്ങി; തിരികെ എത്തിക്കാന്‍ ശ്രമം

പോലീസും വനംവകുപ്പും സംയുക്തമായി ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്

Published

|

Last Updated

കല്‍പ്പറ്റ  | വയനാട്ടില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് മുണ്ടേരി ഉള്‍വനത്തില്‍ തിരച്ചിലിനായി പോയ 18 രക്ഷാപ്രവര്‍ത്തകര്‍ വനത്തില്‍ കുടുങ്ങി. സൂചിപ്പാറയുടെ സമീപം കാന്തപ്പാറയിലാണ് ഇവര്‍ കുടുങ്ങിയത്.എമര്‍ജന്‍സി റസ്‌ക്യു ഫോഴ്‌സിന്റെ 14 പ്രവര്‍ത്തകരും ടീം വെല്‍ഫയറിന്റെ രക്ഷപ്രവര്‍ത്തകരായ നാല് പേരുമാണ്് ഉള്‍വനത്തില്‍ കുടുങ്ങിപ്പോയത്. പോലീസും വനംവകുപ്പും സംയുക്തമായി ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. തണ്ടര്‍ ബോള്‍ട്ട് സംഘത്തിന്റെ സഹായവും ഇവരെ കണ്ടെത്താനായി തേടുന്നുണ്ട്.
സംഘത്തിലുണ്ടായിരുന്നവരുടെ വയര്‍ലെസ് സെറ്റില്‍ ഇപ്പോള്‍ ആശയ വിനിമയം നടത്താനാകുന്നില്ല. കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെ എത്തിച്ച് നല്‍കാനും എയര്‍ ലിഫ്റ്റ് വഴി രക്ഷപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇന്നലെ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം കുടുങ്ങിയ മൂന്ന് രക്ഷാപ്രവര്‍ത്തകരെ എയര്‍ ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയിരുന്നു.

അതേ സമയം സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. വനപാലകരും കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.