Kerala
നെടുമ്പാശ്ശേരിയില്‍ സിഐഎസ്എഫിന്റെ വാഹനം മറിഞ്ഞ് 15 പേര്‍ക്ക് പരുക്ക്
. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു

കൊച്ചി | നെടുമ്പാശ്ശേരിയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡ്യൂട്ടിക്കായി പോയ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനമാണ് നെടുമ്പാശേരി ഗോള്‍ഫ് ക്ലബിന് സമീപത്തുവച്ച് അപകടത്തില്‍പ്പെട്ടത്.
പരുക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു
---- facebook comment plugin here -----