Kerala
ഓപ്പറേഷന്‍ നുംഖോര്‍; നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ ഉപാധികളോടെ വിട്ടു നല്‍കി
. 20 ശതമാനം ബേങ്ക് ഗ്യാരണ്ടിയിലാണ് ദുല്‍ഖറിന്റെ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ വിട്ടു നല്‍കിയത്.

കൊച്ചി | ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ ഉപാധികളോടെ വിട്ടുനല്‍കി. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറാണ് കസ്റ്റംസ് അഡീഷനല്‍ കമ്മീഷണര്‍ വിട്ടുനല്‍കിയത്. 20 ശതമാനം ബേങ്ക് ഗ്യാരണ്ടിയിലാണ് ദുല്‍ഖറിന്റെ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ വിട്ടു നല്‍കിയത്. വാഹനം കേരളത്തിന് പുറത്തേക്ക് കൊണ്ട് പോകരുതെന്നും എപ്പോള്‍ വിളിപ്പിച്ചാലും വാഹനം ഹാജരാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ദുല്‍ഖറിനൊപ്പം റോബിന്‍ എന്നയാളുടെ വാഹനം കൂടി വിട്ടുനല്‍കുമെന്ന് കസ്റ്റംസ് അറിയിച്ചു. ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ദുല്‍ഖറിന്റെ അപേക്ഷയില്‍ പത്ത് ദിവസത്തിനകം കസ്റ്റംസ് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണര്‍ കമ്മീഷണര്‍ ദുല്‍ഖറിന്റെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലാന്‍ഡ് റോവര്‍ വിട്ടുകിട്ടാന്‍ ദുല്‍ഖര്‍ അപേക്ഷ നല്‍കിയത്.