Kerala
ഡിവൈഎഫ്‌ഐ മുന്‍ നേതാവിനെ ആക്രമിച്ച കേസ്; ഒരു പ്രതി കൂടി പോലീസില്‍ കീഴടങ്ങി
ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി.

ഒറ്റപ്പാലം | വാണിയംകുളത്തു ഡിവൈഎഫ്‌ഐ മുന്‍ നേതാവ് വിനേഷിനെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി പോലീസില്‍ കീഴടങ്ങി. ഡിവൈഎഫ്‌ഐ വാണിയംകുളം ടൗണ്‍ യൂണിറ്റ് സെക്രട്ടറി അജയ് കൃഷ്ണയാണു കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി.
ഷൊര്‍ണൂര്‍ ഗണേശ്ഗിരിയില്‍ ഡിവൈഎഫ്‌ഐ നടത്തിയ പഞ്ചഗുസ്തി മത്സരം ഉദ്ഘാടനം ചെയ്തതു സംബന്ധിച്ചു ഷൊര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറി രാകേഷ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിനു താഴെ വിനേഷിട്ട കമന്റിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണു കേസ്. ഡിവൈഎഫ്‌ഐ നേതാക്കളായ രാകേഷും ഹാരിസും ഉള്‍പ്പെടെ അഞ്ച് പേര്‍ നേരത്തെ പിടിയിലായിരുന്നു. ഇവരോ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ 8നു രാത്രിയായിരുന്നു പനയൂര്‍ തോട്ടപ്പള്ളിയാലില്‍ വിനേഷിനു ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ വിനേഷ് ഇപ്പോഴും ചികിത്സയിലാണ്