Connect with us

Kerala

മദ്യപിക്കാന്‍ അനുവദിച്ചില്ല; കള്ളുഷാപ്പിലെ താല്‍ക്കാലിക ജീവനക്കാരനെ യുവാവ് ചവിട്ടിക്കൊന്നു

മുണ്ടൂര്‍ പന്നമല എന്‍ രമേഷി (50) നെയാണ് ചള്ളപ്പാത എംഷാഹുല്‍ ഹമീദ് (38) കൊലപ്പെടുത്തിയത്

Published

|

Last Updated

പാലക്കാട് | കൊഴിഞ്ഞാമ്പാറയില്‍ കള്ളുഷാപ്പിലെ താല്‍ക്കാലിക ജീവനക്കാരനെ യുവാവ് ചവിട്ടിക്കൊന്നു. ഷാപ്പില്‍ വച്ച് വിദേശ മദ്യം കഴിക്കാന്‍ അനുവദിക്കാത്തതിനാണ് മുണ്ടൂര്‍ പന്നമല എന്‍ രമേഷി (50) നെയാണ് ചള്ളപ്പാത എംഷാഹുല്‍ ഹമീദ് (38) കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം.

മദ്യവുമായി ഷാപ്പിലെത്തി മദ്യപിക്കാനൊരുങ്ങുയത് രമേഷ് തടഞ്ഞതാണ് പ്രകോപനമെന്ന് പോലീസ് പറഞ്ഞു. പ്രദേശവാസികളാണ് രമേഷിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊഴിഞ്ഞാമ്പാറ വിദേശമദ്യ വില്‍പനശലയ്ക്ക് സമീപത്തുള്ള കള്ളുഷാപ്പിലാണ് ഷാഹുല്‍ ഹമീദ് വിദേശ മദ്യവുമായി എത്തി മദ്യപിക്കാനൊരുങ്ങിയത്. ഇതു താല്‍ക്കാലിക തൊഴിലാളിയായ രമേഷ് തടഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ഷാഹുല്‍ ഹമീദ് അവിടെ നിന്ന് പോവുകയും ചെയ്തു.

രാത്രി എട്ടരയോടെ കള്ള്ഷാപ്പ് പൂട്ടി പുറത്തിറങ്ങിയ രമേഷിനെ പിന്‍തുടര്‍ന്നെത്തിയ ഷാഹുല്‍ ഹമീദ് റോഡരികില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദനത്തെ തുടര്‍ന്ന് നിലത്തുവീണ രമേഷിന്റെ നെഞ്ചത്ത് ചവിട്ടിയതായിരിക്കാം രക്തസ്രാവത്തിനു കാരണമെന്നാണ് നിഗമനമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

 

---- facebook comment plugin here -----

Latest