Kerala
പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍
ഗുരുവായൂര്‍ നിയോജക മണ്ഡലം സെക്രട്ടറി ബാദുഷയാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്

ഗുരുവായൂര്‍ | ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍.
യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം സെക്രട്ടറി ബാദുഷയാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. രക്ഷിതാക്കള്‍ ഇല്ലാത്തപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
പിന്നാലെ കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്ത പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
---- facebook comment plugin here -----