Connect with us

National

തിരുപ്പൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു

കൊല്ലപ്പെട്ടത് ഹിന്ദു മുന്നണി പ്രവര്‍ത്തകന്‍

Published

|

Last Updated

ചെന്നൈ | തിരുപ്പൂര്‍ ജില്ലയിലെ കുമാരനന്ദപുരത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. ഹിന്ദു മുന്നണി പ്രവര്‍ത്തകനായ ബാലമുരുഗന്‍ (30) ആണ് മരിച്ചത്. ഹിന്ദു മുന്നണിയുടെ നിയമ വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നയാളായിരുന്നു.

ഇന്ന് പുലര്‍ച്ചെ നാലിന് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ സ്ഥലത്ത് നിലയുറപ്പിച്ചിരുന്ന മൂന്ന് പേരാണ് ബാലമുരുഗനെ കുത്തിയത്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളും മറ്റും ശേഖരിച്ചുവരികയാണ്.

---- facebook comment plugin here -----

Latest