Kerala
കഞ്ചാവ് കേസില്‍ യുവാവിന അറസ്റ്റ് ചെയ്തു
പുനലൂര്‍ പോലീസ് രണ്ടര കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയാണ് ഇയാള്‍

കോന്നി | കഞ്ചാവ് കേസില്‍ യുവാവിന പോലിസ് അറസ്റ്റ് ചെയ്തു. കൂടല്‍ കരിങ്കുടുക്ക അരുണ്‍ നിവാസില്‍ അനില്‍കുമാര്‍(32)നെയാണ് കഞ്ചാവുമായി കൂടല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സി എല്‍ സുധീറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പുനലൂര്‍ പോലീസ് രണ്ടര കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയാണ് ഇയാള്‍. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നിന്നും കൂടല്‍ പൊലീസും കഞ്ചാവു കണ്ടെത്തിയതിനു കേസ് എടുത്തിരുന്നു.
ഈ കേസില്‍ ഓടിപ്പോയ ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായായിരുന്നു പോലീസ് വീട്ടില്‍ പരിശോധന നടത്തിയത്. നടപടിക്രമങ്ങള്‍ക്ക് ശേഷം കൂടല്‍ പോലീസ് പ്രതിയെ പുനലൂര്‍ പോലീസിന് കൈമാറി. ഇന്‍സ്പെക്ടര്‍ക്കൊപ്പം എസ് സി പി ഓ അജി കര്‍മ്മ, സി പി ഓ മാരായ ഹരിദാസ്, പ്രവീണ്‍ എന്നിവരാണ് ഉണ്ടായിരുന്നത്.