Connect with us

Kerala

യുവാവ് ട്രെയിനില്‍ മരിച്ച നിലയില്‍

കര്‍ണാടക ഗാലി ജില്ലയില്‍ തകര്‍കോട് ബെണ്ടേക്കാനയില്‍ റഫീക്ക് (38) ആണ് മരിച്ചത്.

Published

|

Last Updated

വൈക്കം | യുവാവിനെ ട്രെയിനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക ഗാലി ജില്ലയില്‍ തകര്‍കോട് ബെണ്ടേക്കാനയില്‍ റഫീക്ക് (38) ആണ് മരിച്ചത്. ട്രെയിന്‍ നമ്പര്‍ 22113 ലോക്മാന്യ തിലക്-കന്യാകുമാരി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സിലാണ് സംഭവം. ഇന്ന് വൈകിട്ട് നാലോടെ പിറവം റോഡ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടത്.

ഗോവയില്‍ നിന്നാണ് റഫീക്ക് ട്രെയിനില്‍ കയറിയതെന്നാണ് സംശയം. ഇയാളുടെ പോക്കറ്റില്‍ നിന്ന് കണ്ണൂര്‍ വരെയുള്ള ടിക്കറ്റ് ലഭിച്ചു. ഇന്നലെ രാത്രി ട്രെയിനില്‍ കയറിയ ശേഷം ഉറങ്ങാന്‍ കിടന്നതാണ്. വീട്ടുകാര്‍ ഫോണില്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്ന് റെയില്‍വേ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പിറവം റോഡ് സ്റ്റേഷനില്‍ ട്രെയിന്‍ എത്തി പോലീസ് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊതിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. യുവാവിന് രാവിലെ മുതല്‍ അനക്കമൊന്നുമില്ലായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന യാത്രക്കാര്‍ പറഞ്ഞു.