Connect with us

International

ഇസ്റാഈൽ ആക്രമണത്തിൽ യെമൻ പ്രധാനമന്ത്രി കൊല്ലപ്പെട്ടെന്ന് റിപോർട്ട്

ഹൂത്തി സർക്കാറിൻ്റെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവിയാണ് കൊല്ലപ്പെട്ടത്

Published

|

Last Updated

സന | ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ യെമൻ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി അടക്കമുള്ള ഉന്നത ഹൂതി നേതൃത്വം കൊല്ലപ്പെട്ടതായി റിപോർട്ട്. യെമൻ തലസ്ഥാനമായ സനായിൽ  നടന്ന വ്യോമാക്രമണത്തിലാണ് ഹൂതികൾ നേതൃത്വം നൽകുന്ന സർക്കാറിൻ്റെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടതെന്നാണ്  അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്.  എന്നാൽ ഇക്കാര്യം ഇസ്റാഈൽ ഔദ്യോഗിക പ്രഖ്യാപിച്ചിട്ടില്ല.

സനാ നഗരത്തിലെ അപാർട്ട്മെന്റിന് നേരെയുണ്ടായ ഇസ്റാഈൽ ആക്രമണത്തിലാണ് അൽ റഹാവിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഒട്ടേറെ പേരും കൊല്ലപ്പെട്ടതെന്ന് യെമനി പത്രമായ ഏദൻ അൽ ഗാദിൻ്റെ റിപോർട്ടിൽ പറയുന്നു. ആക്രമണത്തിൻ്റേതെന്ന് കരുതുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

ഇസ്റാഈൽ യമനിലും കാലങ്ങളായി ആക്രമണം തുടരുകയാണ്.   ഗസ്സക്ക് നേരെ ഇസ്റാഈൽ നടത്തുന്ന ഇസ്റാഈൽ  ആക്രമണത്തിനെതിരെ ഹൂത്തികൾ ഇസ്റാഈലിൻ്റെ കപ്പലുകൾ പിടിച്ചുവെച്ചുൾപ്പെടെ പ്രതിഷേധിക്കാറുണ്ട്. ഇതിനുള്ള പ്രതികാരമായാണ് കൊലപാതകമെന്നാണ് സൂചന.