Connect with us

Kerala

കൊണ്ടോട്ടി പൊതുവിദ്യാലയങ്ങളിൽ പ്രവൃത്തി പരിചയം പാഠ്യവിഷയമായിട്ട് 55 വർഷം

1970ൽ ഓർഡർ നമ്പർ ഡബ്ല്യു ഇ 3917 ആയി പുറത്തിറക്കിയ സർക്കുലറിലാണ് പ്രവൃത്തിപരിചയം പാഠ്യവിഷയമാക്കാൻ നിർദേശം നൽകുന്നത്.

Published

|

Last Updated

കൊണ്ടോട്ടി | സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ പ്രവൃത്തി പരിചയം (വർക് എക്സ്പീരിയൻസ്) പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ട് 55 വർഷം. പൊതുവിദ്യാഭ്യാസ വകുപ്പ് 1970ൽ ഓർഡർ നമ്പർ ഡബ്ല്യു ഇ 3917 ആയി പുറത്തിറക്കിയ സർക്കുലറിലാണ് വിദ്യാലയങ്ങളിൽ പ്രവൃത്തിപരിചയം പാഠ്യവിഷയമാക്കാൻ നിർദേശം നൽകുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും പരിഷ്കരിക്കുന്നതിനും വേണ്ടി 1964ൽ ഡോ. ഡി എസ് കോത്താരിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മീഷൻ വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ മേഖലക്കും പ്രാധാന്യം നൽകുന്നതിനും വേണ്ടി ശിപാർശ ചെയ്തിരുന്നു.

ഇതടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാറും വിദ്യാലയങ്ങളിൽ തൊഴിൽ പരിശീലനത്തിന് പ്രാമുഖ്യം നൽകി പ്രവൃത്തിപരിചയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത്. വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യവും നൽകി സ്വയംതൊഴിൽ മേഖലകൾ കണ്ടെത്തുന്നതിനും ജീവിതോപാധിയായി തൊഴിൽ പഠിക്കുന്നതിനും വേണ്ടിയാണ് പ്രവൃത്തിപരിചയം പാഠ്യപദ്ധതിയായി ഉൾപ്പെടുത്തുന്നത്
മരപ്പണി, പ്ലാസ്റ്റിക് കൊണ്ടുള്ള വസ്തുക്കൾ നിർമിക്കൽ, കളിമൺ മാതൃകകൾ സൃഷ്ടിക്കൽ, വയറിംഗ്, കൃഷി, തുന്നൽ, കടലാസ്, കാർഡ് ബോർഡ് കൊണ്ടുള്ള വിവിധ വസ്തുക്കൾ നിർമിക്കൽ തുടങ്ങി വിവിധ തൊഴിൽ പരിശീലനങ്ങളാണ് പ്രവൃത്തിപരിചയ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.

ആദ്യകാലത്ത് മറ്റ് വിഷയങ്ങൾ എടുക്കുന്ന അധ്യാപകർക്ക് പ്രത്യേക കൈപ്പുസ്തകങ്ങൾ നൽകിയാണ് ക്ലാസ്സുകൾ നൽകിയിരുന്നത്. പരിശീലനത്തിന് ആവശ്യമായ സാമഗ്രികൾ വാങ്ങുന്നതിന് പ്രധാനാധ്യാപകന് തുക ചെലവഴിക്കാനും അനുവാദം നൽകിയിരുന്നു. 1971ൽ തന്നെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് 100 പ്രൈമറി വിദ്യാലയങ്ങളിലും 100 ഹൈസ്കൂളുകളിലും പ്രവൃത്തിപരിചയ ക്ലാസ്സുകൾ ആരംഭിക്കുകയുണ്ടായി.

 

---- facebook comment plugin here -----

Latest